കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി മാർച്ച് 22 ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ രാത്രി 9 മണി വരെ ജനതാ കർഫ്യു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സർക്കാറുകൾ ജനതാ കർഫ്യുവിന് മേൽനോട്ടം വഹിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു
കൊവിഡ് 19 പ്രതിരോധിക്കാനായി പ്രത്യേക ദൗത്യ സംഘത്തെ രൂപവത്കരിക്കും. സാധാരണയായി ഒരു പ്രകൃതി ദുരന്തം വരുമ്പോൾ ചില രാജ്യങ്ങൾ മാത്രമാണ് ബാധിക്കുക. എന്നാൽ കൊറോണ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കിയെന്നും മോദി പറഞ്ഞു
കൊറോണയെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ജനസംഖ്യാ ബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയാണ്. ജനങ്ങൾ പുറത്തേക്ക് ഇറങ്ങുന്നത് പരമാവധി കുറയ്ക്കണം. ആശുപത്രികളിൽ പോകുന്നത് കുറയ്ക്കണം. അവശ്യ ശസ്ത്രക്രിയകൾ ഒഴികെ ശസ്ത്രക്രിയകൾ അടക്കം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. സാധനങ്ങൾ അനാവശ്യമായി വാങ്ങിച്ചു കൂട്ടരുത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രത്യേക സംഘം രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !