കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്ക് മാസ് ക്കുകൾ സൗജന്യയമായി വിതരണം ചെയ്തു. എടയൂർ മൂന്നാക്കൽ സ്വദേശി റിയാസ് കണിക്കരകത്ത് ,ഭാര്യ ഷബ്ന റിയാസ് എന്നിവർ ചേർന്നാണ് വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പരീക്ഷയെഴുതുവാൻ എത്തിയ എട്ട്, ഒമ്പത് ക്ലാസ്സിലെ വിദ്യാർഥികൾക്ക് മാസ്ക്കുകൾ വിതരണം ചെയ്തത്. ഒരു മീറ്റർ കോട്ടൺ തുണിക്കൊണ്ട് 20 മാസ്ക്കുകൾ നിിർമ്മിക്കാൻ സാധിക്കുമെന്നും ഒരു മാസ്ക്കിന് മൂന്നു രൂപയെ ചെലവ് വരികയുള്ളുുവെന്നും റിദാസ് ടൈലറിങ് ഷോപ്പ് നടത്തുന്ന ഷബ്ന റിയാസ് പറഞ്ഞു. മകൾ ഫാത്തിമ റിദ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മാസ്ക്കുകളോടപ്പം സ്കുളിന് ഹാൻഡ് വാഷും ഇവർ വിതരണം ചെയ്തു. പ്രധാനധ്യാപിക ടി.വി. ഷീല മാസ്ക്കുകൾ ഏറ്റുവാങ്ങി.സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, സുരേഷ് പൂവാട്ടു മീത്തൽ, എൻ.സി.സി ഓഫീസർ പി. ഷിഹാബുദ്ദീൻ, കെ.കെ. ലീന, പി. ചന്ദ്രശേഖരൻ എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !