വളാഞ്ചേരി : യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആതവനാട് കാവുങ്ങൽ വാണിയംകാട്ടിൽ സൈതലവി (സിപിഐഎം കാവുങ്ങൽ ബ്രാഞ്ച് മെമ്പർ ) യുടെ മകൻ മുഹമ്മദ് റാഫി (38) യെയാണ് കാവുങ്ങൽ ചാമത്തി ഭാഗത്തെ കിണറ്റിൽ മരിച്ച നിലയിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. തിങ്കളാഴ്ച മുതൽ ഇയാൾ സ്ഥലത്തില്ലായിരുന്നു. വളാഞ്ചേരി പോലീസ് ഇൻക്വസ്‌റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം മണ്ണെക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മുഹമ്മദ് റാഫി ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു പുത്തനത്താണി യൂണിറ്റ് പ്രസിഡന്റ് ആണ്.
മാതാവ് : കദീജ
ഭാര്യ : ഷക്കീല (കാവുംപുറം )
മകൾ : ഫാത്തിമ റിസ
സഹോദരങ്ങൾ : അബ്ദുൽ സലാം, ഫൈസൽ ബാബു, മൊയ്‌തീൻ കുട്ടി (ബാവുട്ടി), ഫാസിൽ, മുനീറ, സാബിറ, സബ്‌ന.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !