സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യഭ്യാസ ഡയറക്‌ടര്‍.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും മാറ്റമില്ലാതെ തുടരുമെന്നും പൊതുവിദ്യഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു. സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകളും മുന്‍നിശ്ചയപ്രകാരം തന്നെ നടക്കും.
അതേസമയം കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സിബിഎസ്‌ഇ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.നിലവില്‍ നടക്കുന്ന സിബിഎസ്‍ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവെക്കാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം.മാര്‍ച്ച് 31ന് ശേഷമായിരിക്കും പരീക്ഷകള്‍ ഇനിയുണ്ടാവുക.എല്ലാ സ്‍കൂളുകളും സര്‍വ്വകലാശാലകളും സാങ്കേതിക സര്‍വ്വകലാശാലകളും അടക്കണമെന്നും കേന്ദ്രം ഇന്നലെ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !