തിരുവനന്തപുരം: സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷയില് ബിജെപിയെക്കുറിച്ചുള്ള ചോദ്യം വിവാദമാകുന്നു. സാമൂഹ്യശാസ്ത്ര പരീക്ഷയിലാണ് ബിജെപിയുടെ അഞ്ച് സവിശേഷതകള് എഴുതാന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചോദ്യത്തിന്റെ ഉത്തരത്തിന് അഞ്ച് മാര്ക്കാണ് ലഭിക്കുക.
ഇന്ന് നടന്ന സാമൂഹ്യശാസ്ത്ര പരീക്ഷയില് മൂന്ന് സെറ്റ് ചോദ്യങ്ങളാണ് ഉള്ളത്. ഇതില് രണ്ടാമത്തെ സെറ്റിലാണ് ബിജെപിയെക്കുറിച്ചുള്ള ചോദ്യം ഉള്പ്പെടുത്തിയിരിക്കുന്നത്. 31മത്തെ ചോദ്യമാണിത്.
സെക്ഷന് സി വിഭാഗത്തിലെ മറ്റ് ചോദ്യങ്ങള് ഓപ്ഷണലാണ്. എന്നാല് ബിജെപിയുടെ പ്രത്യേകതകളെക്കുറിച്ചുള്ള ചോദ്യം നിര്ബന്ധമായും എഴുതേണ്ട ചോദ്യമാണ്. ബിജെപിയെക്കുറിച്ചുള്ള ചോദ്യം ഉള്പ്പെടുത്തിയതിനെതിരെ വിദ്യാര്ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !