കണ്ണൂര്‍: വിദേശത്തു നിന്നെത്തി വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ചേലേരി കായിച്ചിറയിലെ അബ്ദുള്‍ ഖാദര്‍ (65)ആണ് ശനിയാഴ്ച രാത്രിയോടെ കുഴഞ്ഞു വീണത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 21ന് കണ്ണൂര്‍ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ച വരെയും കോവിഡ് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !