കോഴിക്കോട്: കൊറോണ വെെറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മുംസ്ലീം ലീഗ് നേതാവിന്റെ മകളുടെ വിവാഹം. മകന്‍ കൊറോണ നിരീക്ഷണത്തിലിരിക്കെയാണ് നേതാവ് മകളുടെ വിവാഹം നടത്തിയതെന്നാണ് പരാതി. മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മിഷന്‍ അംഗവുമായ അഡ്വ. നൂര്‍ബീന റഷീദിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്തു.
കൊറോണ നിരീക്ഷണത്തിലിരിക്കുന്ന മകനുള്‍പ്പടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തുവത്രെ. ഈ മാസം 14ന് അമേരിക്കയില്‍ നിന്നെത്തിയ മകളുടെ വിവാഹമാണ് 21ന് നൂര്‍ബീന റഷീദിന്റെ വീട്ടില്‍ വച്ച് തന്നെ ആഘോഷമായി നടത്തിയത്. ചടങ്ങില്‍ 50 ല്‍ അധികം ആളുകള്‍ പങ്കെടുക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !