കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് യുവാവ് കുത്തേറ്റു മരിച്ചു. മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയാണ് യുവാവ് കുത്തേറ്റ് മരിച്ചത്. എടച്ചേരിക്കണ്ടി അന്‍സറാണ് കൊല്ലപ്പെട്ടത്. 28 വയസ്സായിരുന്നു.
സംഭവവുമായി പ്രതി ബെല്‍മൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേരും മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകരാണ്. ഇരുവരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി ലീഗിന്റെ പ്രാദേശിക നേതൃത്വം ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. മധ്യസ്ഥതയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ അരയില്‍ നിന്ന് കത്തിയെടുത്ത് അഹമ്മദ് ഹാജി അന്‍സാറിനെ കുത്തുകയായിരുന്നു.
കഴിഞ്ഞ കുറെ ദിവസമായി അഹമ്മദ് ഹാജിയെ സമൂഹമാധ്യമങ്ങളിലൂടെ അന്‍സാര്‍ അപവാദപ്രചാരണം നടത്തിയിരുന്നതായി ലീഗ് നേതാക്കള്‍ പറയുന്നു. ഇതാവാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കുത്തേറ്റ അന്‍സാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !