ന്യൂഡൽഹി: പ്രളയ സഹായം അനുവദിച്ച് കേന്ദ്രം. എട്ട് സംസ്ഥാനങ്ങൾക്കായി 5,751.27 കോടി രൂപയുടെ പ്രളയ സഹായമാണ് കേന്ദ്രം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് തുക അനുവദിച്ചത്.
ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. കേരളത്തിന് 460.77 കോടി രൂപയാണ് അനുവദിച്ചത്.
കേരളത്തിനു പുറമേ നാഗാലാൻഡ്(177.37 കോടി), ബിഹാർ(953.17 കോടി), മഹാരാഷ്ട്ര(1758.18 കോടി), ഒഡീഷ(1758.18 കോടി), രാജസ്ഥാൻ(1119.98 കോടി), പശ്ചിമ ബംഗാൾ(1090.68 കോടി) എന്നീ സംസ്ഥാനങ്ങൾക്കാണു കേന്ദ്ര സഹായം ലഭിക്കുക.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !