തിരുവനന്തപുരം: സ്പ്ളിംഗര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ. അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടിക്രമങ്ങള്‍ സര്‍ക്കാരിന് ചെയ്യേണ്ടി വരുമെന്ന് എസ്.രാമചന്ദ്രന്‍പ്പിള്ള. ലോകം സാധാരണസ്ഥിതിയിലേക്ക് മാറിയ ശേഷം ഇക്കാര്യമൊക്കെ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.വളരെ അസാധരണമായ സ്ഥിതിവിശേഷമാണ് ഇന്ന് ലോകം നേരിടുന്നത്.അതിന് മരുന്നോ വാക്സിനോ കണ്ടുപിടിച്ചിട്ടില്ല.ആ നിലയില്‍ മനുഷ്യര്‍ മരിച്ച് വീഴുന്ന സാഹചര്യത്തില്‍ അസാധാരണ നടപടികള്‍ പല രാജ്യങ്ങളും ലോകത്തെടുക്കുന്നുണ്ട്. ഉത്തരവാദിത്വമുള്ള പ്രതിപക്ഷം സര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കേണ്ട സമയമാണിത്.എന്നാല്‍ കേരളത്തിലത് നടക്കുന്നില്ലെന്നും എസ്.രാമചന്ദ്രന്‍പ്പിള്ള കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിനൊപ്പമാണ് പാര്‍ട്ടയെന്ന് പറഞ്ഞ രാമചന്ദ്രപന്‍പ്പിള്ള അതിന് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും പറഞ്ഞു. എല്ലാ ദിവസവും മുഖ്യമന്ത്രി പാര്‍ട്ടിയോട് കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. കടുത്ത കമ്മ്യൂണിസ്റ്റ് വിരോധികളടക്കം സര്‍ക്കാരിനെ ഇപ്പോള്‍ പിന്തുണയ്ക്കുകയാണെന്നും അതില്‍ പ്രതിപക്ഷം പകച്ച് പോയെന്നും രാമചന്ദ്രന്‍പ്പിള്ള പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !