കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19നെ തുടര്‍ന്ന് ഒരു മാസമായി നിശ്ചലമായ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും പുനരാരംഭിക്കും. എന്നാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ റെഡ് സോണുകളിലെ കോടതികള്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാവും കേസുകള്‍ പരിഗണിക്കുക. കോടതിയില്‍ എത്തുന്ന കക്ഷികളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
ഗ്രീന്‍, ഓറഞ്ച് ബി എന്നീ സോണുകളിലുള്ള കോടതികളുടെ പ്രവര്‍ത്തനമാണ് ഭാഗീകമായി പുനഃസ്ഥാപിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഇടുക്കി,വയനാട്, പാലക്കാട് ജില്ലകളിലെ കോടതികള്‍ ഇതില്‍പ്പെടും. എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതല്‍ ആരംഭിക്കും. സുപ്രീം കോടതിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും മാര്‍ഗരേഖകള്‍ അനുസരിച്ചാണ് കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും ഹൈക്കോടതി സര്‍ക്കുലറില്‍ പറയുന്നു. കോടതികളില്‍ 33% ജീവനക്കാര്‍ ഹാജരാകണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !