തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊല്ലത്ത് ആറു പേര്‍ക്കും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടു പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍ഗോഡാണ് ദൃശ്യമാധ്യമപ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൊല്ലത്തെ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഒരാള്‍ ആന്ധ്രയില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. കാസര്‍ഗോഡ് രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വന്നത്.
10 പേര്‍ രോഗമുക്തരായെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ മൂന്നു വീതവും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.
സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ എന്നീ പഞ്ചായത്തുകളേയും ഉള്‍പ്പെടുത്തി. നിലവില്‍ 108 ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ട്. ഇതില്‍ 28 എണ്ണം കണ്ണൂരിലും ഇടുക്കിയില്‍ 15 എണ്ണവുമാണ്.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധിയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരുമാനം ഗണ്യമായി ഇടിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !