ചെമ്മലപ്പറമ്പ : കോവിഡ് 19 (കൊറോണ) ജാഗ്രതയിൽ രാജ്യത്ത് ലോക്ക് ഡൗണ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ കൊണ്ടോട്ടി തുറക്കൽ ചെമ്മലപ്പറമ്പിലെ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പലചരക്ക് സാധനങ്ങളും പച്ചക്കറികളും അടങ്ങുന്ന "സ്നേഹസ്പർശം " കിറ്റുകളുടെ വിതരണം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പറശ്ശേരി മൂസ്സ യൂത്ത്‌ലീഗ് പ്രസിഡന്റ് സഫ്‌വാൻ ആച്ചപ്പറമ്പനു നൽകി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു . . സർക്കാർ അനുശാസിക്കുന്ന മുൻകരുതൽ നിയമങ്ങൾ പാലിച്ചു കൊണ്ടാണ് കിറ്റുകളുടെ വിതരണം നടത്തിയത് . ബഷീർ തൊട്ടിയന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി വിവിധ ഭാഗങ്ങളിൽ പി സമദ്, പി യാസിർ ,ഇഎം മാനു,അലി അക്ബർ ,ശരീഫ് ,അൻസാർ ആലങ്ങാടൻ ,എകെ അഷ്‌റഫ് ,ഷഫീഖ് , മുബഷിർ , കെ സിയാസ് തുടങ്ങിയവർ വ്യത്യസ്ത സമയങ്ങളിൽ ഓരോ ഭാഗങ്ങളിലേക്ക് കിറ്റുകൾ ഒറ്റക്കൊറ്റക്ക് വിതരണം ചെയ്തു . പ്രവാസികളുടെയും നാട്ടുകാരുടെയും സഹകരത്തോടെ നടത്തിയ ഈ കിറ്റ് വിതരണം ചെമ്മലപ്പറമ്പ് പ്രദേശത്ത് 250ലധികം വീടുകളിലേക്കാണ് നൽകിത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !