ഹോം ക്വാറന്റെയ്ൻ / ഐസൊലേഷൻ
COVID19 രോഗ ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ് സെല്ഫ് ഐസൊലേഷൻ പാലിക്കേണ്ടത്.
സെല്ഫ് ഐസൊലേഷനിൽ വ്യക്തികൾ പാലിക്കേണ്ട നിർദേശങ്ങൾ.
- ശരിയായ വായു സഞ്ചാരമുള്ള മുറിയിൽ 28 ദിവസമാണ് സെല്ഫ് ഐസൊലേഷൻ പാലിക്കേണ്ടത്.
- മറ്റു കുടുംബാംഗങ്ങളും സുഹൃത്തുകളുമായുള്ള നേരിട്ടുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കേണ്ടതാണ്.
- സന്ദർശകരെ കര്‍ശനമായും വിലക്കേണ്ടതാണ്.
- ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ മുതലായ ആവിശ്യ വസ്തുക്കൾ ലഭിക്കാൻ പുറത്ത് പോകാൻ പാടില്ല.കുടുംബങ്ങളുടെയും, സുഹൃത്തുകളുടെയും സഹായം തേടേണ്ടതാണ്.
- സെൽഫ് ഐസൊലേഷനിൽ ഇരിക്കുന്ന വ്യക്തി ഉപയോഗിച്ച വസ്ത്രങ്ങൾ അണുവിമുക്തമാക്കണം. കൂടാതെ അവർക്ക് ഭക്ഷണം നൽകാൻ കൊണ്ടുപോയ പാത്രങ്ങൾ /ഫുഡ് കാരിയർ അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തുകയും വേണം. ഇതിനായി ഹൈപോക്ലോറൈഡ് ലായനി ഉപയോഗിക്കാം.
- ടോയ്ലറ്റും , ബാത്റൂമും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.സാധ്യമെങ്കിൽ പ്രത്യേക ടോയ്‌ലെറ്റ് ഉപയോഗിക്കാൻ ശ്രമിക്കുക.
- സെല്ഫ് ഐസൊലേഷനിലിരിക്കുന്ന വ്യക്തിയുടെ സോപ്പ്, തോർത്ത് മുണ്ട്,കർച്ചീഫ് ,പ്ലെറ്റ്, ഗ്ലാസ്,കപ്പ്,ബെഡ്ഷീറ്റ് മുതലായ വസ്തുക്കൾ മറ്റാരും ഉപയോഗിക്കാതിരിക്കുക.
- സെല്‍ഫ് ഐസൊലേഷനിലിരിക്കുന്ന വ്യക്തി ഉപയോഗിച്ച പാത്രങ്ങൾ,ഗ്ലാസുകൾ മുതലായ വസ്തുക്കൾ സോപ്പിട്ടു വൃത്തിയായി കഴുകുക.
- സെല്‍ഫ് ഐസൊലേഷൻ കാലയളവിൽ വളർത്തു മൃഗങ്ങളുമായി ഇടപഴകുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
- ചുമക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല/തോർത്/തുണി ഉപയോഗിച്ചു വായും മൂക്കും മറയ്‌ക്കേണ്ടതും പൊതുസ്ഥലത്തു തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.
- സന്ദർശകരെ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക
- നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച് മേശ, കസേര മുതലായ സാമഗ്രികളും ബാത്രൂം തുടങ്ങിയവയും ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുക.
കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ - 0483 2737858, 2737857, 2733251, 2733252, 2733253
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !