സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു . പവന് 280 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത് . പവന് 34,080 രൂപയാണ് ഇന്നത്തെ വില . 4,260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 4,225 രൂപയായിരുന്നു നിരക്ക്. പവന് 33,800 രൂപയും.
കൊവിഡ് വ്യാപനം കാരണം മറ്റ് വിപണികള്‍ ഇല്ലാത്തതും സുരക്ഷിത നിക്ഷേപം എന്ന നിലയിലും നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതുമാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണം. രാജ്യാന്തര വിപണിയില്‍ 1,710 ഡോളറാണ് ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ നിരക്ക്. കൊവിഡ് ഭീതിക്ക് ഉണ്ടായതിന് ശേഷം 300 ഡോളറോളം സ്വര്‍ണത്തിന് നിരക്ക് വര്‍ധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !