ഒരു വര്‍ഷത്തെ ടാക്സ് ഇന്‍ഷൂറന്‍സ് എന്നിവ ഒഴിവാക്കുവാന്‍ നടപടി ഉണ്ടാകണം
കോട്ടക്കൽ: മോട്ടോര്‍ വാഹനങ്ങള്‍ക്ക് വായ്പയെടുത്തവര്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്നുംഒരു വര്‍ഷത്തെ ടാക്സ് ഇന്‍ഷൂറന്‍സ് എന്നിവ ഒഴിവാക്കുവാന്‍ നടപടി ഉണ്ടാകണമെന്നും പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിഷയങ്ങൾ സൂചിപ്പിച്ച് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.
സംസ്ഥാനത്ത് കൊവിഡ് 19 യുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം ഓട്ടോ, ടാക്സി, ഗുഡ്സ് മേഖലയിലെ തൊഴിലാളികള്‍ കഴിഞ്ഞ ഒന്നരമാസമായി പട്ടിണിയിലാണ്. ആരോഗ്യവകുപ്പിന്‍റെ മാനദണ്ഡം പാലിച്ചുകൊണ്ട് സര്‍വ്വീസ് നടത്തുവാനുള്ള അനുവാദം നല്‍കണമെന്ന് കാണിച്ച് വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിവിധ ബാങ്കുകളില്‍ നിന്നും വലിയ തുക വായ്പയൊടുത്ത് വാങ്ങിയ ഇത്തരം വാഹനങ്ങള്‍ നിരത്തിലിറക്കി സര്‍വ്വീസ് നടത്തിയാല്‍ മാത്രമേ ഇവര്‍ക്ക് വായ്പ തുക തിരിച്ചടയ്ക്കുവാന്‍ കഴിയുള്ളു. ആയതിനാല്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മോട്ടോര്‍ വാഹനങ്ങള്‍ വായ്പയെടുത്ത ഇവര്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കണം. അതുപോലെ ഒരു വര്‍ഷത്തെ ടാക്സ് ഇന്‍ഷൂറന്‍സ് എന്നിവ ഒഴിവാക്കുവാന്‍ നടപടി ഉണ്ടാകണം.
സര്‍ക്കാര്‍ നിയമവിധേയനെ നല്‍കിയ എല്ലാ ഓട്ടോ-ടാക്സി വാഹനപെര്‍മിറ്റു നല്‍കിയ എല്ലാ വാഹനങ്ങളിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴിലുടമ വിഹിതം അടവാക്കിയും തൊഴിലാളി വിഹിതം അടക്കാത്തതുമായ കേരള മോട്ടോര്‍ ക്ഷേമ ബോര്‍ഡിന്‍റെ പ്രത്യേക അക്കൗണ്ടിലുള്ള ഫണ്ടില്‍ നിന്നും ഇവര്‍ക്ക് സഹായം ലഭ്യമാക്കുവാനും തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തിര നടപടി ഉണ്ടാക്കണമെന്നും എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !