എഴൂർ MDPS UP സ്കൂൾ വിജ്ഞാനോത്സവം സമാപിച്ചു; മന്ത്രി ജലീൽ ഉദ്ഘാടനം ചെയ്തു

0
അന്താരാഷ്ട്ര ഭൗമദിനാചരണത്തിന്റെ ഭാഗമായി എഴുർ എം. ഡി. പിഎസ്‌. യൂ. പി സ്കൂളിൽ കുട്ടികൾക്കായി നടത്തുന്ന ഓൺലൈൻ വിജ്ഞാനോത്സവസമാപനം  മന്ത്രി ഡോ.കെ ടി ജലീൽ  ഉദ്ഘടനം ചെയ്തു. അന്തരീക്ഷ മലിനീകരണം തടയാനുള്ള മാർഗങ്ങൾ, പരിസ്ഥിതി ശുചിത്വം, രോഗ പ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത, ചിത്ര രചന, കാർട്ടൂൺ. മോഡൽ നിർമാണം. സ്റ്റാമ്പ് ശേഖരണം, പോസ്റ്റർ നിർമാണം, പ്രസംഗം, അടിക്കുറിപ്പുകൾ, ട്രോളുകൾ, കൃഷി, കോവിഡ്കാല  അനുഭവകുറിപ്പുകൾ എന്നിവ തയ്യാറാക്കിയും  സ്കൂൾ പതിപ്പിൽ രചനകൾ പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതായിരുന്നു  പ്രവർത്തനം. 

വേനലവധിയും ലോക്‌ഡൗണും ചേർന്ന വന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗശേഷി പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിച്ചത്. നഗര സഭ ചെയർമാൻ കെ. ബാവ അധ്യക്ഷത വഹിച്ചു. മാനേജർ കൈനിക്കര സെയ്ദ്,  പി. ടി. എ  പ്രസിഡന്റ്‌ റഹീം മേച്ചേരി, പ്രധാന അധ്യാപകൻ എം. അബ്ദുൽ റഫീഖ്, കെ. കെ. അബ്ദുസലാം, വി. അബ്ദുൽ ഗഫൂർ, പി. പി അബ്ദുൽ റാഫി., റഫീഖ് പാലത്തിങ്ങൽ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !