മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ സേവനം ചെയ്യുന്ന ഹജ്ജ് ട്രെയിനർമാരുടെ വക കോവിഡ് പ്രതിരോധ പ്രവർത്തനഞങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാന സർക്കാർ സ്ഥാപനങ്ങളിലേക്ക് മാസ്കുകൾ നൽകി . പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കലക്ട്രേറ്റിൽ നടന്നു . ഹജ്ജ് കമ്മിറ്റിയംഗങ്ങളായ മുസ്‌ലിയാർ സജീർ, അംദുറഹ്‌മാൻ എന്ന ഇണ്ണി എന്നിവർ ജില്ലാ കലക്ടർ ജാഫർ മാലിക് ഐ.എ.എസി ന് മാസ്കുകൾ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു . ചടങ്ങിൽ ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ.മുഹമ്മദ് അബ്ദുൽ മജീദ് , ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ പി.പി.മുജീബ് റഹ്‌മാൻ വടക്കേമണ്ണ, ജില്ലാ ട്രെയിനർ യു.അബ്ദുൽ റഊഫ് എന്നിവർ സംബന്ധിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡി.എം.ഒ ഡോ.കെ,സക്കീനയും ഡെപ്യുട്ടി ഡി.എം.ഒ ഡോ..കെ .ഇസ്മായിലും മലപ്പുറം പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് സൂപ്രണ്ട് യു.അബ്ദുൽ കരീം ഐ.പി.എസ് ഉം മാസ്കുകൾ ഏറ്റുവാങ്ങി .
ഏറ്റവും സുരക്ഷിതമായ പത്തനായിരത്തോളം ത്രീ ലെയർ മാസ്കുകളാണ് വിതരണം ചെയ്യുന്നത് . ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഗവ.ആശുപത്രികൾ, ഡിസ്പെൻസറി കൾ,പോലീസ് സ്റ്റേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മാസ്കുകൾ നൽകുന്നത് . വിവിധ മണ്ഡലങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലെ വിതരണത്തിന് അഡീഷണൽ ജില്ലാ ട്രെയിനർമാരായ തറയിട്ടാൽ ഹസൻ സഖാഫി , എം.അബ്ദുൽ മനാഫ് ,പി.പി.എം മുസ്തഫ ,കെ.അഹമ്മദ് ഹാജി മണ്ഡലം ട്രെയിനർമാരായ മുഹമ്മദലി മാസ്റ്റർ പെരിന്തൽമണ്ണ ,അലിമുഹമ്മദ് പൊന്നാനി , അബ്ദുൽ നസീർ തവനൂർ ,എ.എം.അബൂബക്കർ മലപ്പുറം , അമാനുള്ള മാസ്റ്റർ തിരൂരങ്ങാടി, ഫൈസൽ മാസ്റ്റർ വേങ്ങര ,അബ്ദുൽ ലത്തീഫ് താനൂർ , എ,പി.അബ്‌ദുറഹ്‌മാൻ കോട്ടക്കൽ , വി.പി.എം.ബഷീർ തിരൂർ ,അബ്ദുൽ അസീസ് .പി വള്ളിക്കുന്ന് ,മുജീബ് പൂഞ്ചിരി കൊണ്ടോട്ടി , കെ.മുഹമ്മദ് റാഫി ഏറനാട് , അബ്‌ദുറഹ്‌മാൻ വണ്ടൂർ , മാനുഹാജി നിലമ്പൂർ, കെ.മുസ്തഫ മഞ്ചേരി, കെ.നൂറുദ്ദീൻ മങ്കട തുടങ്ങിയവരും നേത്രത്വം നൽകി .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !