![]() |
എസ്.വൈ.എസ് മലപ്പുറം സോണിന് കീഴില്‍ കോട്ടപ്പടിയില്‍ അതിഥി തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രഭാത ഭക്ഷണ വിതരണം നടത്തുന്ന സാന്ത്വനം പ്രവര്‍ത്തകര്‍ |
മലപ്പുറം: ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം കോട്ടപ്പടിയിലെ അതിഥി തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും ദിനംപ്രതി പ്രഭാത ഭക്ഷണമൊരുക്കി എസ്.വൈ.എസ്. ഭക്ഷണ വിതരണം ലോക്ക് ഡൗ കഴിയുത് വരെ തുടരും. മലപ്പുറം സോണിലെ പ്രവര്‍ത്തകരുടെ വീടുകളില്‍ പാചകം ചെയ്ത വിഭവങ്ങളാണ് വിതരണം ചെയ്യുന്നത്.
മലപ്പുറം ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിലും എസ്.വൈ.എസ് മലപ്പുറം സോൺ കമ്മിറ്റിക്ക് കീഴില്‍ ഭക്ഷണ വിതരണം നടത്തിവരുന്നുണ്ട്. ഭക്ഷണ വിതരണത്തിന് എസ്.വൈ.എസ് മലപ്പുറം സോൺ സേവനം സെക്രട്ടറി ബദ്‌റുദ്ധീന്‍ കോഡൂര്‍, ശിഹാബ് ഹാജിയാര്‍പള്ളി, അനീസ് റഹ്മാന്‍ മുതുവത്തുപറമ്പ്, ശിഹാബ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !