അബുദാബി: യുഎഇയിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന് ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.indembassyuae.gov.in , https://www.cgidubai.gov.in/covid_register എന്നീ വെബ്‌സൈറ്റുകള്‍ വഴി വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ നടത്താം.
രേഖകളൊന്നും അപ് ലോഡ് ചെയ്യേണ്ടതില്ല. അതേ സമയം പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, വിലാസം തുടങ്ങിയ കാര്യങ്ങള്‍ നല്‍കണം. ഗ്രൂപ്പായി രജിസ്‌ട്രേഷന്‍ നടത്താനാവില്ല. കുടുംബമായിട്ട് മടങ്ങുന്നവര്‍ക്ക് ഓരോ അംഗത്തിനും പ്രത്യേകം പ്രത്യേകം രജിസ്‌ട്രേഷന്‍ നടത്തണം. അതുപോലെ തന്നെ കമ്പനികള്‍ക്കും, ഓരോ ജീവനക്കാര്‍ക്കും ഒരു പ്രത്യേക ഫോം പൂരിപ്പിക്കണം.
കോവിഡ് -19 സാഹചര്യത്തില്‍ വിദേശത്തുള്ളവരെ മടക്കിക്കൊണ്ടുവരുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രാപ്‌തമാക്കുന്നതിനുള്ള വിവരശേഖരണം മാത്രമാണ് ഈ ഫോമിന്റെ ലക്ഷ്യമെന്നും എംബസി അറിയിച്ചു.
ഇന്ത്യയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ എംബസി വെബ്‌സൈറ്റിലൂടെയും മറ്റു വഴികളിലൂടെയും യഥാസമയം അറിയിക്കും. യാത്രക്കുള്ള വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും ഈ ഘട്ടത്തില്‍ ലഭ്യമാക്കുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.അതേ സമയം ഈ രജിസ്‌ട്രേഷന്‍ വിമാനത്തില്‍ സീറ്റുറപ്പിക്കുന്നതിനുള്ള നടപടിക്രമമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക് 24 മണിക്കൂറും ബന്ധപ്പെടാം. അബുദാബി എംബസി 0508995583, ദുബായ് കോണ്‍സുലേറ്റ്; 0565463903.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !