ഇനി മത്സരിക്കാൻ ആഗ്രഹമില്ല, കോളേജിലേക്ക് മടങ്ങി പോകണം. മന്ത്രി ഡോ: കെ.ടി.ജലീൽ

1

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന്​ മന്ത്രി ഡോ.കെ.ടി ജലീല്‍. മനോരമ ന്യൂസിന്റെ "നേരേ ചൊവ്വേ " പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
താൻ മൂന്നു വട്ടം മത്സരിച്ചു. ഇത്തവണ മന്ത്രിയായി. ഇനി മത്സരിക്കുമോ എന്നുചോദിച്ചാല്‍ വ്യക്തിപരമായി ഇല്ല എന്നാണ്​ മറുപടി. എനിക്ക്​ എന്‍െറ കോളജിലേക്ക്​ മടങ്ങണം. കോളജ്​ അധ്യാപകനായി വിരമിക്കണമെന്നാണ് ആഗ്രഹം. വിരമിക്കാൻ 3 വർഷം ബാക്കിയുണ്ടന്നും ജലീൽ പറഞ്ഞു.
തന്റെ ആഗ്രഹം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെയും മലപ്പുറം ജില്ല സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനെയും പാലോളി മുഹമ്മദ് കുട്ടിയെയും അറിയിച്ചുണ്ട്​. അനാഥനായ കാലത്ത് തുണയായതും തണലായതും സിപിഎം പാർട്ടി ആണ്. പാര്‍ട്ടി എന്തുപറയുന്നോ അത് അനുസരിക്കും.

തിരൂരങ്ങാടി പി.എസ്​.എം.ഒ കോളജിലാണ്​ താൻ പഠിച്ചതും അധ്യാപകനായതും. പി.എസ്​.എം.ഒയുമായി തനിക്ക്​ വൈകാരിക ബന്ധമാണ്​ ഉള്ളതെന്നും ജലീൽ പറഞ്ഞു.
കെ.എം ഷാജിയുമായി യൂത്ത്​ലീഗില്‍ പ്രവര്‍ത്തിക്കുന്ന കാലം തൊ​ട്ടേ ചെറിയ അകല്‍ച്ചയുണ്ട്​. അദ്ദേഹത്തിന്​ അത്​ തിരിച്ചും ഉണ്ട്​. എന്നാല്‍ മുനീറുമായുള്ള ബന്ധം അങ്ങനെയല്ല. നിയമസഭയില്‍ വെച്ച്‌​ കെ.എം ഷാജിക്കെതിരെ തന്‍െറ ഭാഗത്തുനിന്ന്​ ഒരുപരാമര്‍ശമുണ്ടായപ്പോള്‍ അത്​ ശരിയായില്ലെന്ന അഭിപ്രായമാണ്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ചത്​. ആ മുഖ്യമന്ത്രിയെയാണ്​ ഷാജി 'എടോ പിണറായി' എന്നുവിളിച്ചതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

യൂത്ത്​ലീഗില്‍ നിന്നും പുറത്തുവന്ന്​ 2006ല്‍ മുസ്​ലിംലീഗിലെ അതികായനായ പി​.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തില്‍ അട്ടിമറിച്ചാണ്​ കെ.ടി ജലീല്‍ രാഷ്​ട്രീയ മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്​.

2011ലും 2016ലും മലപ്പുറം ജില്ലയിലെ തവനൂര്‍മണ്ഡലത്തില്‍ നിന്നുമാണ് നിയമസഭയിലേക്ക്​ എത്തിയത്​. ജലീലിന്റെ പരാമർശം Cpm പ്രവർത്തകരിലും രാഷ്ട്രീയം മറന്ന് ജലീലിനെ സ്നേഹിക്കുന്നവരിലും നിരാശ ഉളവാക്കിയിട്ടുണ്ട്. അതേ സമയം ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമാണന്നും പാർട്ടി അദ്ദേഹത്തെ മാറി നിൽക്കാൻ അനുവദിക്കില്ലന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ച് മലപുറം ജില്ലയിൽ ഏറെ സ്വീകാര്യതയാണ് ജലീലിനുള്ളത്.മന്ത്രിയെന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹത്തിന് സാധിച്ചു. മത നേതാക്കൾക്കിടയിലും മതസംഘടനകൾക്കിടയിലും ജലീലിന് ഏറെ സ്വീകാര്യതയാണ് ഉള്ളത്.  ജലീലിനെ മുന്നിൽ നിർത്തി മലപ്പുറം ജില്ലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും എന്നാണ് cpm കരുതുന്നത്. അത് കൊണ്ട് തന്നെ ജലീലിനെ മാറ്റി നിർത്തി കൊണ്ടുള്ള ഒരു തീരുമാനം പാർട്ടി നേതൃത്വം എടുക്കില്ലന്ന് തന്നെയാണ് ഇടതുപക്ഷ പ്രവർത്തകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

1Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

  1. ജോലിയിൽ നിന്ന് പിരിയാൻ വേണ്ടി ജോലിയിൽ തിരിച്ചുകയറണം എന്ന്‌ വ്യക്തമായി പറയാമായിരുന്നു, എയ്‌ഡഡ്‌ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രാഷ്ട്രീയം നിരോധിക്കുന്ന കാലം വരണം,

    ReplyDelete

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !