ജിദ്ദ : സൗദിയില്‍ മക്കയൊഴികെ എല്ലാ ഭാഗങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂ വിൽ ഇളവ്. ഏപ്രിൽ 26 മുതൽ മെയ് 13 ആം തിയ്യതി വരെയായിരിക്കും കർഫ്യുവിൽ ഇളവുണ്ടായിരിക്കുക. ഇന്ന് തൊട്ട് രാവിലെ 9 മണിക്കും വൈകീട്ട് 5 മണിക്ക്ക്കുമിടയിൽ ആളുകൾക്ക് പുറത്തിറങ്ങാം.
ബുധനാഴ്ച മുതൽ നിബന്ധനകളോടെ വ്യാപാരസ്ഥാപനങ്ങൾ തുറക്കാം. സൽമാൻ രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്
മാളുകള്‍, ചെറുകിട, ഹോള്‍സെയില്‍ സ്ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ജിം, പാര്‍ക്കുകള്‍, സിനിമ, എന്നിവക്ക് വിലക്ക് തുടരും. ഹോട്ടലുകളില്‍ നിന്നും ഭക്ഷ്യ സ്ഥാപനങ്ങളില്‍ നിന്നും പാര്‍സല്‍ മാത്രമേ ഇനിയും പാടുള്ളൂ. കോണ്‍ട്രാക്ടിങ് സ്ഥാപനങ്ങള്‍ക്ക് മുഴുസമയം ഏപ്രില്‍ 29 മുതല്‍ പ്രവര്‍ത്തിക്കാം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഉറപ്പു വരുത്തി മാത്രമേ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനാകൂ. ലംഘിച്ചാല്‍ പിഴ ഈടാക്കി സ്ഥാപനം അടപ്പിക്കും.
അഞ്ചില്‍ കൂടുതല്‍ പേര്‍ ചേരുന്ന എല്ലാ പരിപാടികള്‍ക്കുമുള്ള നിരോധനം തുടരും. വിവാഹം പോലുള്ള ഒരു സംഗമങ്ങളും അനുവദിക്കില്ല. നിലവില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂവില്‍ ഇളവാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് വാഹനത്തില്‍ പുറത്തിറങ്ങാന്‍ പോലും പാസ് വേണമായിരുന്നു. ഇന്നു മുതല്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പാസില്ലാതെ വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !