ഏറനാട് മണ്ഡലത്തിലെ പ്രവാസികൾക്ക് പലിശ രഹിത ലോണുകൾ മണ്ഡലത്തിലെ സർവീസ് സഹകരണ ബാങ്കുകൾ വഴി ലഭ്യമാക്കുമെന്ന് ഏറനാട് മണ്ഡലം എം എൽ എ. പി കെ ബഷീർ പറഞ്ഞു. നവംബർ ഒന്നാം തിയതിക്ക് ശേഷം നാട്ടിലേക്ക് വന്ന് തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കും, ഗൾഫിലുള്ളവർക്കും ഉപാധികളോടെ 25,000 രൂപ മുതൽ 50,000 രൂപ വരെ ലോൺ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ഏറനാട് മണ്ഡലം കെ എം സി സി ജിദ്ദയും ഗ്ലോബൽ ഏറനാട് മണ്ഡലം കെ എം സി സിയുഉം മുന്കൈ എടുത്ത് സംഘടിപ്പിച്ചു വീഡിയോ കോൺഫെറെൻസിൽ സൗദി അറേബ്യ,ഖത്തർ, യു.എ.ഇ, ബഹറൈൻ, ഒമാൻ, കുവൈത്ത് എന്നീ ജി സി സി സി രാജ്യങ്ങളിലെ പ്രവാസികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇങ്ങിനെ പറഞ്ഞത്. ഗൾഫ് രാജ്യങ്ങളിലെ ഏറനാട് മണ്ഡലം കെ എം സി സി നേതൃത്വവുമായും, പ്രവാസി സുഹൃത്തുക്കളുമായുമാണ് പി കെ ബഷീർ എം എൽ എ കോവിഡ് 19 സ്ഥിതിഗതികൾ വിലയിരുത്തിയത്. ഗർഭിണികളായവരേയും, വിസിറ്റിങ് വിസയ്ക്ക് എത്തിയവരേയും, വിസ കാലാവധി കഴിഞ്ഞവരേയും, ജോലി നഷ്ടമായവരേയും നാട്ടിലേക്കെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എം എൽ എ പറഞ്ഞു. പ്രവാസികളുടെ കാര്യങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വം എല്ലാവിധ ശ്രദ്ധയും ചെലുത്തുന്നുണ്ട്. നിരന്തരമായ സമ്മർദം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ചെലുത്തി വേണ്ടത് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് എം എൽ എ പറഞ്ഞു. നവംബർ ഒന്നാം തിയതിക്ക് ശേഷം നാട്ടിൽ വന്ന് തിരിച്ചു പോകാൻ കഴിയാത്ത ആളുകളാണെങ്കിൽ കുഴിമണ്ണ, കാവനൂർ, എടവണ്ണ, അരീക്കോട് സർവീസ് സഹകരണ ബാങ്കുകൾ വഴി ആണ് ലോൺ ലഭ്യമാക്കുക . വിദേശത്തുള്ളവരുടെ ബന്ധുക്കൾക്ക് ലോൺ ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. സുൽഫീക്കർ ഒതായി ഹോസ്റ്റ് ചെയ്ത വീഡിയോ കോൺഫറൻസ് മീറ്റിംഗിൽ, ഏറനാട് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കിഴുപറമ്പ്,ജനറൽ സെക്രട്ടറി സൈദ്കുഴിമണ്ണ ഖജാൻജി അബൂബക്കർ അരീക്കോട്, ഫായിസ് എളയോടൻ,മുബാറക്ക് അരീക്കോട് എന്നിവർ നേത്രത്വം നൽകി. റഹ്‌മത്ത് അരീക്കോട് സ്വഗതം പറഞ്ഞ പരിപാടിയിൽ അഹ്മദ് കുട്ടി മദനി റമദാൻ പ്രഭാഷണം നടത്തി. ജലീൽ കാവനൂർ ഉൽഘാടനം ചെയ്തു, അമീർ കാവനൂർ, നജിമുദ്ദിൻ, റഫീഖ്, മാലിക്ക് എംസി , മുഹമ്മദ് ലയിസ്, റഫീഖ് അമീൻ എന്നിവർ സംസാരിച്ചു. ഗൾഫിൽ ഒരുമിച്ച് ചെറിയൊരു മുറിയിൽ കഴിയുന്നത് മൂലമുള്ള രോഗ വ്യാപന ഭീഷണിയും, മതിയായ ചികിൽസ ലഭ്യമാകുന്നതിനുള്ള കാലതാമസവും അവർ എം എൽ എയെ അറിയിച്ചു. ജോലി സ്ഥലത്തും, താമസ സ്ഥലത്തും പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മറ്റും ഗൾഫിലെ വിവിധ പ്രേദേശങ്ങളിലെ കെ എം സി സി നേതാക്കൾ പ്രവാസി സുഹൃത്തുക്കളുമായി സംസാരിച്ചു ക്രോഡീകരിച്ചു എം എൽ എയോട് പങ്കുവെച്ചു.
ഗൾഫ് രാജ്യങ്ങളിലും നാട്ടിലും കെ എം സി സി ചെയ്യുന്ന ലോകം മുഴുവൻ ശ്രേധിച്ച കാരുണ്യ പ്രവർത്തനങ്ങൾ പ്രത്യകിച്ചും കർഫ്യൂ കാരണം പുറത്തിറങ്ങാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് കെ എം സി സി നടത്തുന്ന കിറ്റ് വിതരണം, മെഡിക്കൽ സഹായങ്ങൾ അടക്കമുള്ള കോവിഡ് കാല പ്രവർത്തനങ്ങളെ പി കെ ബഷീർ അഭിനന്ദിച്ചു. നാട്ടിലെ കുടുംബങ്ങളെ കുറിച്ചോർത്ത് നിങ്ങൾ വേവലാതി പെടണ്ട, അവർക്ക് വേണ്ട എല്ലാ സഹായവും ഇവിടെ ലഭ്യമാക്കുമെന്ന് എം എൽ എ പ്രവാസികൾക്ക് ഉറപ്പു നൽകി. പ്രവാസികൾ തിരിച്ചെത്തുകയാണെങ്കിൽ വേണ്ട എല്ലാ സൗകര്യവും ഏറനാട് മണ്ഡലത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് എം എൽ എ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത എല്ലാവര്ക്കും ജൗഹർ കുനിയിൽ നന്ദി പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !