മഞ്ചേരി: പയ്യനാട് 4 മാസം പ്രായമായ കുട്ടി മരിച്ച സംഭവത്തില്‍ സര്‍ക്കാറിനും ആരോഗ്യ വകുപ്പിനും എതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീട്ടുകാര്‍ രംഗത്ത്. ജന്മനാ ഹൃദയ സംബന്ധമായ അസുഖത്തിനും വളര്‍ച്ചാ കുറവിനും ചികിത്സയിലായിരുന്ന കുട്ടിക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് അമ്മയും കുഞ്ഞും വാര്‍ഡിലെ ഐസുലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ പരിശോധനയില്‍ കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രത്യേകം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ക്രമീകരിച്ചത്. എന്നാല്‍ കുട്ടിക്ക് വൈറസ് ബാധ ഉണ്ടെന്ന വിവരം അധികൃതര്‍ തങ്ങളില്‍നിന്ന് 17 മണിക്കൂര്‍ മറച്ചു വച്ചു എന്നാണ് വീട്ടുകാര്‍ ഉന്നയിക്കുന്ന ആരോപണം. ആശുപത്രിയില്‍ കുട്ടിയോടൊപ്പം മാതാവും പിതൃ സഹോദരന്റെ ഭാര്യയുമായിരുന്നു ഉണ്ടായിരുന്നത്. കൊവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രി അധികൃതര്‍ കുട്ടിയുടെ കൂടെ ഉള്ളവര്‍ക്ക് മാസ്ക്, കയ്യുറ തുടങ്ങിയവ ഒന്നും നല്‍കിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനളത്തിലൂടെയാണ് വൈറസ് ബാധിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത്. രോഗം സ്ഥിരീകരിച്ച വിവരം കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍നിന്നും മറച്ചു വച്ചു എന്നാണ് വീട്ടുകാര്‍പറയുന്നത്.
രോഗം സ്ഥിരീകരിച്ചാല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് തന്നെ വിവരങ്ങള്‍ നേരത്തെ ചികിത്സിച്ച ആശുപത്രി ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍ക്ക് കൈമാറുന്നുണ്ടെന്ന ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദമാണ് ഇതോടെ പൊള്ളയാണെന്ന് തെളിയുന്നത്.
കുഞ്ഞിനെ ആദ്യം ചികിത്സിച്ചിരുന്ന മഞ്ചേരി പ്രശാന്തി ആശുപത്രിയിലെ ഡോക്ടറിന്റെയും കുട്ടിയുടെ പിതാവിന്റെയും വിശദീകരണം മന്ത്രി പറഞ്ഞത് കളവാണെന്ന് തെളിയിക്കുന്നതാണ്. 21ന് വൈകിട്ട് 6.45ന് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും 22ന് വൈകിട്ട് അഞ്ചിന് ശേഷമാണ് വിവരം അറിഞ്ഞതെന്ന് കുട്ടിയെ ചികിത്സിച്ചിരുന്ന മഞ്ചേരി പ്രശാന്തി ആശുപത്രിയിലെ ഡോക്ടര്‍ ജോയി പറഞ്ഞു. 22ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് മകള്‍ക്ക് രോഗം സ്ഥിരീകരിച്ചത് അറിഞ്ഞതെന്ന് പിതാവ് അഷ്റഫും സാക്ഷ്യപ്പെടുത്തി. രോഗം സ്ഥിരീകരിച്ച് 29 മണിക്കൂറിന് ശേഷമാണ് കൂടെ ഉള്ളവരെ കുട്ടിയുടെ അടുത്ത് നിന്ന് മാറ്റിയത്. അതുവരെ യാതൊരു സുരക്ഷാ മുന്‍കരുതലും ഇവരുടെ കാര്യത്തില്‍ ഉണ്ടായില്ല. കുട്ടിക്ക് രോഗം സ്ഥിരീകരിച്ച വിവരം അറിയാന്‍ വൈകിയതിനാല്‍ മഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ക്വാറന്‍ന്റൈനില്‍ പോയത് 24 മണിക്കൂറിന് ശേഷമാണ്. അതിനിടെ കുട്ടിയുടെ കൂടെ നിന്നിരുന്ന രണ്ട് പേര്‍ക്കും വൈറസ് ബാധ ഇല്ലെന്ന് ശ്രവ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. മാത്രമല്ല, കുട്ടിയുടെ രണ്ടാമത്തെ ശ്രവ പരിശോധന ഫലം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ലഭിച്ചു എന്നാണ് അറിയുന്നത്. എന്നാല്‍ പരിശോധനാ ഫലം എന്താണെന്ന് പുറത്തുവിടാന്‍ ബന്ധപ്പെട്ടവര്‍ ഇതേവരെ തയ്യാറായിട്ടില്ല. ഇതിലെ ദുരൂഹതപുറത്തു കൊണ്ടുവരണമെന്ന് കുട്ടിയുടെ പിതൃ സഹോദരന്‍ ഇക്ബാല്‍ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !