മഞ്ചേരി: ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും കോവിഡ് മുക്തമായി ഒരാള്‍ കൂടി ആശുപത്രി വിട്ടു. ഒഴൂര്‍ കുറുവട്ടിശ്ശേരി സ്വദേശി മുണ്ടത്തോട് വീട്ടില്‍ ജാഫര്‍ (30) ആണ് വിദഗ്ധ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടത്. ഇതോെടെ രോഗം ഭേദമായവരുടെ എണ്ണം 19 ആയി. ഇനി രോഗം സ്ഥിരീകരിച്ച് എടപ്പാള്‍ സ്വദേശി മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്.
ബുധനാഴ്ച രാവിലെ 10.30ഓടെ സ്റ്റെപ് ഡൗണ്‍ വാര്‍ഡില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എം.പി ശശിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും മറ്റുജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. വീട്ടിലെത്തിയാലും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ മുസ്തഫ മാര്‍ച്ച് 19നാണ് നാട്ടിലെത്തിയത്.
വിമാനത്താവളത്തില്‍ നിന്നും പരിശോധനകള്‍ പൂര്‍ത്തിയാക്കി ഒഴൂര്‍ സ്വദേശിയുടെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരം നിരീക്ഷണത്തില്‍ കഴിഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഏപ്രില്‍ ഏഴിന് രാവിലെ 11ന് 108 ആംബുലന്‍സില്‍ തിരൂര്‍ ജില്ല ആശുപത്രിയിലെത്തി സാമ്ബിള്‍ നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങി. ഏപ്രില്‍ 9ന് രോഗം സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രിന്‍സിപ്പലിന് പുറമെ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ഷീനലാല്‍, ഡോ.അഫ്സല്‍, ആര്‍.എം.ഒമാരായ ഡോ.ജലീല്‍ വല്ലാഞ്ചിറ, ഡോ.സഹീര്‍ നെല്ലിപ്പറമ്ബന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.വി ബിശ്വജിത്ത് എന്നിവര്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !