കരിപ്പൂര്‍: നിരോധം നീക്കിയതിനെ തുടര്‍ന്ന് വിദേശങ്ങളില്‍ മരിച്ച ഏഴ് ഇന്ത്യക്കാരുടെ മൃതദേഹം കരിപ്പൂരെത്തിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ചരക്ക് കയറ്റാനെത്തിയ ഫ്ലൈ ദുബായ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.
വിവിധ രാജ്യങ്ങളിലായി മരിച്ച കണ്ണൂര്‍ സ്വദേശി ഡേവിഡ് ഷാനി പറമ്ബന്‍, തൃശൂര്‍ ജില്ലക്കാരനായ സത്യന്‍, തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ശ്രീനിവാസന്‍ മുത്തുക്കറുപ്പന്‍, ഗോവ സ്വദേശി ഹെന്‍റി ഡിസൂസ, പത്തനംതിട്ട ജില്ലക്കാരായ കോശി മത്തായി, സിജോ ജോയ്, കൊല്ലം ജില്ലക്കാരനായ ജോണ്‍ ജോണ്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച കരിപ്പൂരെത്തിച്ചത്.
മൃതദേഹം വിമാനത്താവളത്തില്‍നിന്ന് വിട്ടുകിട്ടാന്‍ താമസിച്ചത് ഏറ്റുവാങ്ങാനെത്തിയവരെ വലച്ചു. പകല്‍ 11.30ന് കരിപ്പൂര്‍ മൃതദേഹങ്ങള്‍ എത്തിയെങ്കിലും പകല് 3.30നാണ് പരിശോധന പൂര്‍ത്തിയാക്കി ആദ്യ മൃതദേഹം പുറത്തെത്തിച്ചത്. വിദേശത്ത് മരിച്ച നിരവധി പേരുടെ മൃതദേഹങ്ങള്‍ കേന്ദ്രഅഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. കേരളമടക്കം സമ്മര്‍ദ്ദം ചെലുത്തിലാണ് കേന്ദ്ര ഉത്തരവ് തിരുത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !