തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക്, അപേക്ഷ നല്കി 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക്, കോവിഡ്-19 ന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ ലഭ്യാമാകാത്ത സാഹചര്യത്തിലാണ് നടപടി.
അപേക്ഷയ്ക്കൊപ്പം ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍, നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ താല്‍ക്കാലിക റേഷന്‍കാര്‍ഡ് അനുവദിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സമര്‍പ്പിക്കുന്ന രേഖകളുടെ ആധികാരികത സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്തം അപേക്ഷകനായിരിക്കുമെന്നും ഇതിനു പുറമെ തെറ്റായ വിവരങ്ങള്‍ നല്കിയാല് ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്നതായിരിക്കും എന്ന സത്യവാങ്മൂലം കൂടി അപേക്ഷകരില്‍ നിന്നും വാങ്ങണമെന്നും പൊതുവിതരണ ഡയറക്ടര്‍ക്കു നല്കിയ ഉത്തരവില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !