പ്രവാസി വ്യവസായി ബി.ആർ ഷെട്ടിക്കെതിരെ നിയമനടപടിക്കൊരുങ്ങി യു.എ.ഇ

0

ദുബൈ: കടബാധ്യതയിൽ കുടുങ്ങിയ എൻ.എം.സി സ്ഥാപകനും മേധാവിയുമായ ബി.ആർ ഷെട്ടിക്കെതിരെ നിയമനടപടിക്കൊരുങ്ങി യു.എ.ഇ. രാജ്യത്തെ വിവിധ ബാങ്കുകൾക്ക് അമ്പതിനായിരം കോടി രൂപയുടെ ബാധ്യത വരുത്തി വെച്ച സാഹചര്യത്തിൽ ഷെട്ടിയുടെ മുഴുവൻ സ്വത്തുവകകളും കണ്ടെത്താൻ സെൻട്രൽ ബാങ്ക് ഉത്തരവിട്ടു. ഷെട്ടിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തി.

ബാങ്കുകൾ ഉൾപ്പെടെ എണ്ണമറ്റ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൻതുകയുടെ വായ്പയെടുത്ത് മുങ്ങിയെന്നാണ് ബി.ആർ ഷെട്ടിക്കെതിരെയുള്ള പരാതി.

ആരോപണങ്ങളും നിയമനടപടികളും ആരംഭിച്ചതിനെ തുടർന്ന് ബി.ആർ ഷെട്ടി നേരത്തെ തന്നെ ഇന്ത്യയിലേക്ക് കടന്നിരുന്നു. യു.എ.ഇ സെൻട്രൽ ബാങ്കിെൻറ നിർദേശത്തെ തുടർന്ന് എൻ.എം.സി ഉൾപ്പെടെ ഷെട്ടിയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ നീക്കമാരംഭിച്ചതായാണ് വിവരം. ഷെട്ടിക്കും കുടുംബത്തിനും നിക്ഷേപമുള്ള എല്ലാ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾ കണ്ടുകെട്ടാനാണ് സെൻട്രൽ ബാങ്ക് നിർദേശം. അബൂദബി കൊമേഴ്ഷ്യൽ ബാങ്കാണ് എൻ.എം.സിക്ക് ഏറ്റവും കൂടുതൽ വായ്പാതുക നൽകിയത്. എൻ.എം.സിക്കു പുറമെ ഷെട്ടിയുമായി ബന്ധമുള്ള യു.എ.ഇ എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള കമ്പനികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്

മലയാളികൾ ഉൾപ്പെടെ ജോലിക്കാരായ ആയിരങ്ങളെ ബാധിക്കും. കമ്പനിയുടെ മൂല്യം പെരുപ്പിച്ചു കാട്ടിയും ബാധ്യതകൾ മറച്ചുവെച്ചും ഗൂഡാലോചന നടത്തിയെന്നാണ് ഷെട്ടിക്കെതിരെ ഉയർന്ന ആരോപണം. നിയമനടപടികളെ തുടർന്ന് എൻ.എം.സിയിൽ നിന്ന് ഷെട്ടി നേരത്തെ രാജി വെച്ചിരുന്നു. ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത എൻ.എം.സിയുടെ വ്യാപാരം മരവിപ്പിച്ചതോടെ ഓഹരിമൂല്യം കൂപ്പുകുത്തി.


അതേ സമയം യു.എ.ഇയിൽ നിന്ന് മുങ്ങിയതല്ലെന്നും വൈകാതെ തിരിച്ചെത്തുമെന്നുമാണ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബി.ആർ ഷെട്ടി പ്രതികരിച്ചത്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !