സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനേഴായി. ആദ്യം മരണപ്പെട്ട രണ്ട് മലയാളികള്‍ക്ക് പുറമെ മൂന്ന് പേര്‍ കൂടി ഒരാഴ്ചക്കിടെ മരിച്ചു. ഇതോടെ മരണപ്പെട്ട ആകെ മലയാളികള്‍ അഞ്ചായി. അഞ്ച് മഹാരാഷ്ട്രക്കാരും മൂന്ന് ഉത്തര്‍ പ്രദേശ് സ്വദേശികളും രണ്ട് ബീഹാര്‍ സ്വദേശികളും രണ്ട് തെലങ്കാന സ്വദേശികളുമാണ് ഇതുവരെ മരണപ്പെട്ടത്. ഇന്ത്യന്‍ എംബസിയാണ് കണക്ക് പുറത്ത് വിട്ടത്.
മക്കയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച സാഹിര്‍ ഹുസൈന്‍ (54) കോവിഡ് ബാധിച്ചാണ് മരിച്ചത്. ഇദ്ദേഹം കോഴിക്കോട് സ്വദേശിയാണെന്ന് രേഖകളില്‍ ഉണ്ടെങ്കിലും ബീഹാര്‍ സ്വദേശിയാണെന്ന് മക്കയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. റിയാദില്‍ ഈ മാസം 23ന് മരണപ്പെട്ട വിജയകുമാരന്‍ നായരും (51) കോവിഡ് ബാധിച്ചാണ് മരണപ്പെട്ടത്. അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51) ആണ് കോവിഡ് ബാധിച്ച് മരിച്ച് മരിച്ച മലയാളി.
ഇതിനിടെ സൌദിയില്‍ നിന്നുള്ള ഇന്ത്യക്കാരില്‍ നാട്ടില്‍ അടിയന്തിരമായി പോകാനുള്ളവരെ ഒഴിപ്പിക്കുന്നതിനായുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ച് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എംബസി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !