തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഏഴ് പേര്‍ രോഗമുക്തി നേടി. കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകയ്ക്കാണ്. കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര്‍ വീതവും വയനാട്ടില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. കൊറോണ അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് വിവരങ്ങള്‍ അറിയിച്ചത്.
കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്ബ് സ്വദേശി മൂരിയാട് അബൂബക്കര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതു സംസ്ഥാനത്തിന് ഒരു നേട്ടമാണ്. 60 വയസിന് മുകളില്‍ പ്രായമുള്ളവരെല്ലാം ഹൈ റിസ്കിലാണ് എന്നിരിക്കെയാണ് വൃക്കരോഗമടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള അബൂബക്കര്‍ ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. ഇതിനായ പ്രയത്നിച്ച ആരോപ്രവര്ത്തകരെ അഭിനന്ദിക്കുന്നു.
തിരിച്ചുവരുന്ന പ്രവാസികളുടെ സുരക്ഷയ്ക്ക് സംസ്ഥാനം കൈക്കൊണ്ട നടപടികള്‍ കേന്ദ്രത്തെ അറിയിച്ചു. ഇതുവരെ 457 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. അതില്‍ 114 പേര്‍ ചികിത്സയിലുണ്ട്. 21044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 464 പേര്‍ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. വയനാട്, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ കൊവിഡ് രോഗികളില്ല. വയനാട്ടില്‍ ചികിത്സയിലുണ്ടായിരുന്ന രോഗി ഇന്ന് ആശുപത്രി വിട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !