സംസ്ഥാനത്തെ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ഇരുപത്തി അയ്യായിരത്തിലധികം വരുന്ന മദ്രസ്സാദ്ധ്യാപകർക്ക് അവരുടെ പ്രയാസം കണക്കിലെടുത്ത് 2000 രൂപ വീതം പ്രത്യേക സഹായം നൽകാൻ അഞ്ചുകോടി തങ്ങളുടെ കോർപ്പസ് ഫണ്ടിൽ നിന്ന് വിനിയോഗിക്കാൻ ക്ഷേമനിധി ബോർഡിന് അനുമതി നൽകി സർക്കാർ ഉത്തരവായി. മന്ത്രി കെ ടി ജലീലാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ഇത് പുറത്ത് വിട്ടത്. ഉടനെ തന്നെ ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യും.
വിവിധ ക്ഷേമനിധികൾ അവരവരുടെ ധനസ്ഥിതി നോക്കി കഴിയുന്ന സഹായങ്ങൾ നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം മാനിച്ചാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഈ തീരുമാനമെന്നും ബഹുമാന്യരായ സയ്യിദ് മുത്തുകോയ ജിഫ്രി തങ്ങളും ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാരും ജനാബ് ടി.പി. അബ്ദുല്ലക്കോയ മദനിയും തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും സി.പി. ഉമർ സുല്ലമിയും കുഞ്ഞുമുഹമ്മദ് പറപ്പൂരും കഴിയുന്ന സഹായം മദ്രസ്സാദ്ധ്യാപകർക്ക് നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നുവെന്നും കെ ടി ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !