വളാഞ്ചേരി: മണൽ മാഫിയ സംഘങ്ങൾക്ക് വേണ്ടി വാഹനങ്ങൾ മോഷണം നടത്തി വിൽപന നടത്തുന്ന മൂന്നംഗ സംഘത്തെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. തവനൂർ പറമ്പിൽവീട്ടിൽ മുസ്തഫ, കുറ്റിപ്പുറം സ്വദേശികളായ അരീക്കൽ വീട്ടിൽ വിബിൻ, വടക്കേക്കര വീട്ടിൽ ആസിഫ് എന്നിവരെയാണ് വളാഞ്ചേരി CI എം.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിൽ നിന്ന് ഒരു ഓട്ടോയും തൃത്താലയിൽ നിന്ന് മറ്റൊരു വാഹനവും മോഷണം നടത്തി ഇവർ മണൽ മാഫിയക്ക് വിൽപന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ മണൽവേട്ടക്കിടെ ചില വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു.ഇതേ തുടർന്നുള്ള കൂടുതൽ അന്വോഷണങ്ങൾക്കിടയിലാണ് സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതും പ്രതികളെ അവരവരുടെ വീടുകളിൽ നിന്നും അറസ്റ്റ് ചെയ്യുന്നതും.
പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വളാഞ്ചേരി CI എം.കെ .ഷാജി മീഡിയവിഷനോട് പറഞ്ഞു. CI യെ കൂടാതെ SI ഇഖ്ബാൽ, ASIരാജൻ, ജറീഷ്, സുനിൽദേവ് എന്നിവരും അന്വോഷണസംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !