റിയാദ്: "പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം" എന്ന ശീർഷകത്തിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള ഖുർആൻ മുസാബഖ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തിയാണ് എസ്‌ഐസി സെൻട്രൽ, നാഷണൽ തലങ്ങളിൽ ഖുർആൻ മുസാബഖ മത്സരങ്ങൾ അരങ്ങേറുക. സബ്‌ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ, ഉലമ വിഭാഗം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം. പത്ത് വയസ് വരെ സബ്‌ജൂനിയർ, 11 മുതൽ 14 വരെ ജൂനിയർ, 15 മുതൽ 18 വരെ സീനിയർ അതിനു മുകളിലുള്ളവർ ജനറൽ/ഉലമ വിഭാഗം എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.
സബ്‌ജൂനിയർ വിഭാഗത്തിന് അവസാന ജുസ്ഉം ജൂനിയർ വിഭാഗത്തിന് സൂറത്തുൽ കഹ്ഫ് മുതൽ അവസാന സൂറത് വരെയും മറ്റുള്ളവർക്ക് ഖുർആൻ മുഴുവനും എന്ന രീതിയിലാണ് മത്സരം അരങ്ങേറുക. പരിപാടിയുടെ വിജയത്തിനായി സെൻട്രൽ തലങ്ങളിൽ സബ്‌കമ്മിറ്റികളും രൂപീകരിക്കും. റമദാൻ 15ന് മുമ്പായി സെൻട്രൽ കമ്മിറ്റി മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിക്കുമെന്നും ഇതിൽ വിജയിക്കുന്നരെ ഉൾപ്പെടുത്തിയാണ് നാഷണൽ തല മത്സരം നടക്കുക്കുകയെന്നും ഖുർആൻ മുസാബഖ മത്സര പരിപാടി ചെയർമാൻ സൈദലവി ഫൈസി കൺവീനർ നൗഷാദ് അൻവരി എന്നിവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !