ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി പിന്‍വലിച്ച ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കാന്‍ ദേശീയപാത അഥോറിറ്റിയുടെ തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വെള്ളിയാഴ്ച നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അഥോറിറ്റിയുടെ നടപടി.
അന്തര്‍ സംസ്ഥാന ചരക്കു നീക്കത്തിനു ഏപ്രില്‍ 20 മുതല്‍ ഇളവ് നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാത അഥോറിറ്റിയും ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ ദേശീയപാതകളുടെ വികസനത്തിനു ടോള്‍ അത്യാവശ്യമാണെന്നും മേയ് മൂന്നു വരെ ടോള്‍ ബൂത്തുകള്‍ അടഞ്ഞു കിടന്നാല്‍ വലിയ സാന്പത്തിക നഷ്ടമുണ്ടാക്കുമെന്നും അഥോറിറ്റി ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !