കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) 5 ലക്ഷം രൂപ കൈമാറി. താഴെ തട്ടിലെ മെമ്പർമാരിൽ നിന്നും സ്വരൂപിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പയ്യന്നൂർ MLA സി. കൃഷണൻ മുഖേന ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡണ്ട് CS വിനോദ് കുമാർ കൈമാറിയത്.പ്രളയകാലത്തും സാമ്പത്തിക സഹായം നൽകിയും സന്നദ്ധ പ്രവർത്തന രംഗത്തും സജീവമായിരുന്ന ലെൻസ്ഫെഡ് പ്രവർത്തകർ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടലുകൾ നടത്തിവരികയാണ്. ലെൻസ് ഫെഡിന്റെ ഏറെ കാലത്തെ ആവശ്യമായ ക്ഷേമനിധി അനുവദിക്കണമെന്ന ആവശ്യം ഇതുവരെ സർക്കാർ പരിഗണിക്കപെട്ടിട്ടില്ലന്നും, മെമ്പർ മാർക്ക് ക്ഷേമനിധി അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ലോക്ക് ഡൗൺ കാലയളവിൽ ലൈസൻസികളുടെ ഓഫീസുകൾ ഒരു ദിവസം പ്രവർത്തിപ്പിക്കാനാവശ്യമായ അനുമതി നൽകണമെന്നും ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡണ്ട് CS വിനോദ് കുമാറും സെക്രട്ടറി Mമനോജും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപെട്ടു.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !