ജിദ്ദ : നിസ്‌കരിക്കാനെത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ ഉറപ്പാക്കിയ ശേഷം മാത്രമേ സൗദിയിൽ പള്ളികള്‍ തുറക്കുകയൊള്ളുയെന്ന് ഇസ്ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ്. കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായാണ് പള്ളികള്‍ അടച്ചതും വീടുകളില്‍ നിസ്‌കരിക്കാന്‍ നിര്‍ദേശിച്ചതും. ഉന്നതഭരണ നേതൃത്വത്തിന്റെയും പണ്ഡിത സഭയുടെയും തീരുമാനമതാണ്. ബന്ധപ്പെട്ട വകുപ്പുകള്‍ രാപകല്‍ ഭേദമന്യേ കാര്യങ്ങള്‍ നിരന്തരമായി വിലയിരുത്തുന്നുണ്ട്. പള്ളികളില്‍ ജുമുഅ, ജമാഅത്ത് ഉടന്‍ തുടങ്ങുമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !