എടയൂർ: എടയൂർ പഞ്ചായത്ത് ആറാം വാർഡ് അത്തിപ്പറ്റ ചേലക്കോട് ഗ്രീൻ വോയ്‌സ് വാട്സാപ്പ് ഗ്രൂപ്പും കെ എം സി സി അബുദാബി എടയൂർ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി മേഖലയിലെ മുഴുവൻ വീടുകളിലും അവശ്യസാധനങ്ങൾ വിതരണം ചെയ്തു .പരിശുദ്ധമായ റമളാൻ മാസത്തിൽ വർഷം തോറും നടത്തി വരാറുള്ള റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനത്തിൽ 150 ഓളം കുടുംബങ്ങൾക്ക് ആവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ ഗ്രീൻ വോയ്‌സ് മെമ്പർമാരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി .
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം 29/04/2020 ന് കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പ്രൊ:കെ കെ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു .എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു എടയൂർ ,വൈസ് പ്രസിഡന്റുമാരായ എ പി മൊയ്‌ദീൻ കുട്ടി ഹാജി ,അലവി ചേലക്കോട്ടിൽ ,എടയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചിറ്റകത്ത് മുഹമ്മദ് മുസ്തഫ ,അവറാൻ മുസ്‌ലിയാർ ,റഹൂഫ് മാസ്റ്റർ ,ജാസിർ സി പി,റിയാസ് വി പി തുടങ്ങിയവർ സംബന്ധിച്ചു .
റിലീഫ് വിതരണത്തിന് താജുദ്ധീൻ ,ഷാഫി ചിറ്റകത്ത് ,തഷ്‌രീഫ് തുടങ്ങിയവർ നേതൃത്വം നൽകി .
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !