തിരുനാവായ: ലോക്ക് ഡൗൺ മൂലം ഓട്ടം നിലച്ച് രണ്ട് മാസം പിന്നിട്ടതോടെ തിരുനാവായ, പട്ടർനടക്കാവ്, കാരത്തൂർ, വൈരങ്കോട്, കൊടക്കൽ, എടക്കുളം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമുള്ള ആയിരക്കണക്കായ ഓട്ടോ തൊഴിലാളികൾ ദുരിതത്തിലായി. ഓരോ ഓട്ടോയും ഓരോ കുടുംബത്തിന്റെയും നിത്യജീവിത മാർഗ്ഗമാണ്.ഇതിലേറെയും വാടകക്കെടുത്ത് ഓടിക്കുന്നവയാണ്. ഓട്ടം നിർത്തി വീടുകളിൽ നിർത്തിയിട്ടതോടെ ഇതിനെ ആശ്രയിക്കുന്ന കുടുംബങ്ങൾ പട്ടിണിയിലും കടത്തിലുമായി.ഇപ്പോൾ വല്ലപ്പോഴും അത്യാവശ്യക്കാർ വിളിക്കുന്ന ട്രിപ്പുകൾ മാത്രമാണ് അപൂർവം ചിലർക്കുള്ളത്. ശേഷിക്കുന്നവരുടെ കാര്യം മഹാ കഷ്ടമാണ്.ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ സ്ഥിരം ഹ്രസ്വദൂര യാത്രക്ക് അനുമതി നൽകണമെന്നും ഓട്ടോ തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !