ആതവനാട്: പഞ്ചായത്തിൻ്റെ പല പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്.
കോവിഡ് - 19 മൂലമുള്ള അടച്ചിൽ മൂലം ജനങ്ങളാകെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ സമയമായതിനാൽ പണം കൊടുത്ത് പോലും കുടിവെള്ളം വാങ്ങാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ.
റംസാൻ നോമ്പ് കൂടി വന്നതോടെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം ഇരട്ടിക്കുകയാണ് ചെയ്തത്.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തിരമായി കുടിവെള്ളമെത്തിക്കണമെന്ന സർക്കാർ നിർദ്ദേശമുണ്ടായിട്ടും,
പ്രതി പക്ഷമെമ്പർമാർ നിരന്തര ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണാതികാരികളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പഞ്ചായത്തംഗങ്ങൾ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.
കുടിവെള്ള വിതരണത്തിന് GPS ഘടിപ്പിച്ച വാഹനം വേണമെന്ന സർക്കാർ നിർദ്ദേശം വന്നതോടെ കുടിവെള്ള വിതരണത്തിലൂടെ തട്ടിപ്പൊന്നും നടത്താനാവില്ലെന്ന ബോധ്യമാണ് കുടിവെള്ള വിതരണത്തിൽ നിന്ന് പഞ്ചായത്ത് അധികാരികളെ പിറകോട്ടടിപ്പിക്കുന്നത്.
ഇതെരു സൂചന മാത്രമാണെന്നും ആതവനാട് ഗ്രാമ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് LDF പഞ്ചായത്തംഗങ്ങളറിയിച്ചു.
സമരത്തിൽ KP അബ്ദുൽ കരീം, M. സുരേഷ്, MK കുഞ്ഞിമുഹമ്മദ്, താഹിറാ ബാനു, AK കുഞ്ഞിക്കമ്മു, V. സുഹറ, നസീമ, ബാലകൃഷ്ണൻ വൈദ്യർ, KM.സമീറ, K. സാജിത എന്നീ പഞ്ചായത്തംഗങ്ങൾ പങ്കെടുത്തു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !