കേന്ദ്രം ഒരു നമ്ബര്‍ നിശ്ചയിച്ച് അതില്‍ ഇത്ര മാത്രമേ കേരളത്തില്‍ നിന്ന് കൊണ്ടുവരുള്ളൂ എന്നത് അംഗീകരിക്കാനാവില്ല. കേരളത്തിലെ ഒരു വലിയ സമൂഹമാണ് പുറത്തുള്ളത്. തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി തിരുത്തണം. കേരളത്തിലേക്ക് വരാന്‍ ആഗ്രഹമുള്ളവരെ സമയ ബന്ധിതായി എത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്ര പരിധി വയ്‌ക്കേണ്ട വിഷയം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഈ ആവശ്യമുന്നയിക്കുന്നതില്‍ കേരള സര്‍ക്കാരിന്റെ മെല്ലപ്പോക്കും അനങ്ങാപ്പാറ നയവുമായി തിരിച്ചടിയായതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സന്നദ്ധപ്രവര്‍ത്തകരും രാഷ്ട്രീയപാര്‍ട്ടികളും സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്തിട്ടും അതിനു വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ല.
അനങ്ങാപ്പാറ നയം ഒഴിവാക്കി കേന്ദ്രത്തിനെ ഈ വിഷയം ബോധ്യപ്പെടുത്താന്‍ കേരള സര്‍ക്കാരിന് സാധിക്കണം. കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്‍ ഉടനെ ഇടപെടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !