കോവിഡ് 19 നിർവ്യാപത്തിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ
കേരളത്തിൽ നിന്നുള്ളവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിയിട്ടുണ്ട്. കേരളത്തിലേക്ക് വരുന്നതിനായി യാത്രയുടെ വിശദാംശങ്ങൾ അടക്കം നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സർക്കാർ ഇതിനോടകം അഭ്യർത്ഥിച്ചിരുന്നു.
ഇതില്‍ വിദ്യാര്‍ത്ഥികള്‍, അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ എന്നിങ്ങനെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട വർക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകുക
താഴെപ്പറയുന്ന നടപടിക്രമങ്ങൾ കേരളത്തിലേക്ക് മടങ്ങിവരാനായി സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
മടങ്ങിവരാൻ ഉദ്ദേശിക്കുന്നവർ അതത് lജില്ലാ കളക്ടർമാരിൽ നിന്ന് യാത്രാനുമതി വാങ്ങേണ്ടതാണ്. ഇതിനായി യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങൾ നോർക്ക രജിസ്ട്രേഷൻ ഐഡി ഉപയോഗിച്ച് "കോവിഡ് 19 ജാഗ്രത" വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. (വെബ് വിലാസം: https://covid19jagratha.kerala.nic.in ) ഓരോ ദിവസവും കേരളത്തിലേക്ക് മടങ്ങി വരാൻ അനുമതി നൽകിയിട്ടുള്ള യാത്രക്കാരുടെ എണ്ണവും തിരക്കും മനസ്സിലാക്കി എൻട്രി ചെക്ക് പോസ്റ്റ് ഓരോ യാത്രക്കാരും തിരഞ്ഞെടുക്കേണ്ടതാണ്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !