കോട്ടക്കൽ: കൊവിഡ് 19; ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.
സംസ്ഥാനത്ത് കൊവിഡ് 19 മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ രോഗികളായ ഭിന്നശേഷി കുടുംബങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭിന്നശേഷിക്കാരായ രോഗികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുക, ഭക്ഷണ കിറ്റുകള്‍ ലഭ്യമാക്കുക, മുടങ്ങിക്കിടക്കുന്ന ആശ്വാസ കിരണ്‍ തുക കുടിശ്ശികയടക്കം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിഫറന്‍റിലി ഏബ്ള്‍ഡ് പീപ്പിള്‍സ് ലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡന്‍റ് കാസിം പൊന്മള നല്‍കിയ നിവേദനം ഉള്ളടക്കം ചെയ്ത കത്താണ് എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയത്.
കൊവിഡ് 19 മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുവാന്‍ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !