രാജ്യത്ത് ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മെയ് പതിനേഴ് വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. കർശന നിയന്ത്രണങ്ങൾ തുടരും. ട്രെയിൻ, വിമാന സർവ്വീസുകൾ തുടങ്ങില്ല, റോഡ് ഗതാഗതവും പതിനേഴ് വരെയില്ല. ചർച്ചകൾക്ക് ശേഷം ഗ്രീൻ സോണിൽ ചില ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മാർച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. കർശന നിയന്ത്രമങ്ങളോടെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്‍റെ ആദ്യ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ അതിഥി തൊഴിലാളികളുടെ മടക്കവും മറ്റും സംബന്ധിച്ചുള്ള വാർത്തകൾ പുറത്ത് വന്നെങ്കിലും പിന്നീട് ഫലപ്രദമായി തന്നെ ഇത് നടപ്പിലാക്കപ്പെട്ടു. പിന്നീട് രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്രസർക്കാർ മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടുകയും ചെയ്തു. കൊവിഡ് ബാധയുടെ തീവ്രത അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ സോണുകളായി തിരിച്ച് ഇളവുകളോടെയായിരുന്നു രണ്ടാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !