കാലാവധി കഴിയാത്ത വിസ, പാസ്പോർട്ട് ഉള്ളവർക്കും ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്.
തിരുവനന്തപുരം/ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത പ്രവാസി മലയാളികൾക്കുള്ള 5000 രൂപയുടെ ധനസഹായത്തിന് സമർപ്പിക്കുന്ന അപേക്ഷയിൽ വിമാനടിക്കറ്റ് നിർബന്ധമല്ല. ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്കായാണ് 5000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, വിമാനടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ് അപ് ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു.
കാലാവധി കഴിയാത്ത വിസ, പാസ്പോർട്ട് ഉള്ളവർക്കും ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. ടിക്കറ്റിന്റെ പകർപ്പ് ഇല്ല എന്ന കാരണത്താൽ അപേക്ഷ നിരസിക്കില്ല. മെയ് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !