പ്രവാസികളേയും ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികളേയും നാട്ടിലെത്തിക്കുന്നതിൽ സർക്കാരിന് അലംബാവ നിലപാട് - പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

0

കോട്ടക്കൽ: കോവിഡ് 19 ഭീതികരമായ സാഹചര്യത്തിൽ  വിവിധ വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളേയും ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളേയും  നാട്ടിലെത്തിക്കുന്നതിൽ സർക്കാർ സ്വീകരിക്കുന്നത് അലംബാവ നിലപാടാണെന്ന്  
 പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾഎം.എൽ.എ. കുറ്റപ്പെടുത്തി. ലോക്ക് ഡൗൺ പല ഘട്ടങ്ങൾ കഴിഞ്ഞിട്ടും പ്രവാസികളേയും ഇതര സംസ്ഥാന സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ നാട്ടിലുള്ളവരേയും തിരിച്ചെത്തിക്കുന്ന വിഷയങ്ങളെ വളരെ ലാഘവത്തോടെയാണ് സർക്കാർ സമീപിക്കുന്നത്. പ്രവാസികളെ സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതിയിൽ നടക്കുന്ന കേസ് പരിഗണിക്കുന്നതിനുള്ള അഫിഡ ഫിറ്റ് പോലും സംസ്ഥാന സർക്കാർ ഇത് വരെ നൽകിയിട്ടില്ല എന്നത് പ്രവാസികളോട് സർക്കാരിന് എത്രമാത്രം താൽപര്യമുണ്ടെന്നത് മനസ്സിലാക്കാവുന്നേയുള്ളൂ  .

നമ്മുടെ സംസ്ഥാനത്ത് നിന്നും ജോലി, പഠനം, സന്ദർശനം, എന്നിവക്കായി ഇതര സംസ്ഥാനങ്ങളിലെത്തി ലോക്ക് ഡൗൺ കാരണം മടങ്ങി വരാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ ഇത് വരെ ഒരു നടപടിയും സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധകരമാണ്. കേരളത്തിൽ നിന്നും ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിൽ തിരിച്ചെത്തിക്കാൻ അവിടങ്ങളിലുള്ള സംസ്ഥാന ഭരണകൂടങ്ങൾ ഇടപെടലുകൾ നടത്തി ട്രെയിൻ മാർഗ്ഗം ആളുകളെ തിരികെ കൊണ്ടുപോകുന്നത് തുടങ്ങിയിട്ടുണ്ട്.യൂണിവേഴ്സിറ്റി പരീക്ഷകളുടെ നടത്തിപ്പിന് പോയി ലക്ഷദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുടുങ്ങിയവർ പോലും ഇക്കൂട്ടത്തിലുണ്ട്.വിദേശ രാജ്യങ്ങളിലും ബോംബെ, ബാംഗ്ലൂർ, ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും കെ.എം.സി.സി. ഘടകങ്ങൾ  ഇത്തരം ആളുകൾക്ക് വലിയ ആശ്വാസം പകർന്ന് നൽകുന്നത് ശ്ലാഘനീയമാണ്. എന്നാൽ   ഇത്തരത്തിലുള്ള  സഹായങ്ങൾ എത്തിച്ച് നൽകാൻ പോലും സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിൽപ്പെട്ടവരുടെ സ്ഥിതി വളരെയധികം കഷ്ടത്തിലാണ്. 

ഇതര സംസ്ഥാനത്ത് കുടുങ്ങിയവർക്ക് ഭക്ഷണവും വൈദ്യസഹായം ഉൾപ്പെടെയുള്ള ആവശ്യ സേവനങ്ങൾ ഉറപ്പ് വരുത്താൻ ആവശ്യമായ രീതിയിൽ കൃത്യമായ കണക്കെടുപ്പ് പോലും  സർക്കാർ നടത്തിയിട്ടുണ്ടോയെന്നത് സംശയമാണ്.
ഓരോ സംസ്ഥാന ഭരണകൂടവും അവരുടെ നാട്ടുകാരെ തിരികെയെത്തിക്കാൻ നടത്തിയ ക്രമീകരണങ്ങൾ പോലെ കേന്ദ്ര സർക്കാരിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തി ട്രെയിൻ മാർഗ്ഗമോ അല്ലെങ്കിൽ മറ്റു ഗതാഗത മർഗ്ഗങ്ങൾ ഉൾപ്പെടുത്തിയോ നമ്മുടെ നാട്ടുകാരെ തിരികെയെത്തിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.





find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !