കൊച്ചി: ചാരിറ്റി പ്രവര്‍ത്തനം താന്‍ വീണ്ടും ആരംഭിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പരിഹാസവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവ്. വിദേശരാജ്യങ്ങളില്‍ നിന്നും വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഫിറോസ് ഇപ്പോള്‍ 'പിരിവുകള്‍' നടത്തുന്നതെന്ന് ആരോപിക്കുന്ന അഭിഭാഷകന്‍ ഫിറോസ് ആളുകളുടെ മനസിലെ നന്മ പണമായി 'ഊറ്റുക'യാണെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിഭാഷകന്‍ ആരോപിക്കുന്നു.
ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'നന്മമരം ഫിറോസ് ഇക്കയുടെ ഒരു ഓഡിയോ whatsapp ല്‍ കേട്ടു. പിരിവും കണക്കും സംബന്ധിച്ച ചോദ്യങ്ങള്‍ വന്നു നിവൃത്തി കെട്ടപ്പോള്‍ ഫേസ്ബുക്കിലെ പരിപാടി നിര്‍ത്തിയിരുന്നു. ഇപ്പോള്‍ പടച്ചോനായിട്ടു കൊണ്ടുതന്ന വഴിയാണ് വാട്ട്സ്‌ആപ്പ് എന്നാണ് ഫിറോസ് തന്നെ പറയുന്നത്. ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ കുറേ വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പിരിവ്. നോമ്ബ് കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല. ആളുകളുടെ മനസിലെ നന്മ പണമായി ഊറ്റുക തന്നെ. ഗള്‍ഫ് മുതല്‍ ആഫ്രിക്ക വരെയെത്തിയിട്ടുണ്ട് ഇപ്പോള്‍. സര്‍ക്കാരിന്റെ അംഗീകാരം ഉണ്ടെന്നൊക്കെയാണ് പണം കൊടുക്കുന്നവര്‍ വിചാരിക്കുന്നത്. എന്ത് അംഗീകാരം 1000 കിറ്റിന്റെ പേരില്‍ ഒരു ലക്ഷം കിറ്റിന്റെ കാശ് അക്കൗണ്ടിലാകും. എന്ത് കണക്ക്, ആരെ ബോധിപ്പിക്കാന്‍ !! സീസണായപ്പോള്‍ ഇറങ്ങുക തന്നെ എന്ന് ഇക്കയും കരുതി. പറഞ്ഞ വാക്കല്ലേ മാറ്റാന്‍ പറ്റൂ. ഫേസ്‌ബുക്കില്‍ തന്നേ ഇറങ്ങി. എനിക്ക് ചാരിറ്റി ചെയ്യാതെ ഉറക്കമില്ല എന്ന ലൈന്‍..ഒരു സംശയം, ജില്ലാ കളക്ടര്‍മാര്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റിമിഷന്റെ ജില്ലാതല അക്കൗണ്ടുകള്‍ തുടങ്ങിയാല്‍ ഇതേ സഹായം ചെയ്തുകൂടെ? ഈ മേഖലയിലെ തട്ടിപ്പുകള്‍ അതുവഴി തടഞ്ഞുകൂടെ?'
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !