തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. വള്ളങ്ങള്‍ക്കും യന്ത്രവത്കൃത ബോട്ടുകള്‍ക്കുമാണ് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. നമ്ബര്‍ അടിസ്ഥാനത്തില്‍ 10 തൊഴിലാളികളെ നിയമിക്കാം. ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് വെള്ളിയാഴ്ച മുതലും, വലിയ ബോട്ടുകള്‍ക്ക് തിങ്കളാഴ്ച മുതലും മത്സ്യബന്ധനം ആരംഭിക്കാം. റിംഗ് സീനര്‍ ഉള്‍പ്പെടെ പരമ്ബരാഗത വള്ളങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഏകദിന മത്സ്യബന്ധനം നടത്താമെന്നും തുറമുഖ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. രജിസട്രേഷന്‍ നമ്ബര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്നവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !