കൊവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണശാലയാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ട്. എന്താണ് തെളിവുകൾ എന്ന ചോദ്യത്തിന് അതിപ്പോൾ വെളിപ്പെടുത്താൻ ആകില്ലെന്നുമായിരുന്നു ട്രംപിന്റെ വാക്കുകൾ
കൊവിഡ് വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണ ശാലയാണെന്ന ആരോപണത്തിന് അടിസ്ഥാനമായ തെളിവുകൾ എന്റെ പക്കലുണ്ട്. പക്ഷേ അതിപ്പോൾ വെളിപ്പെടുത്തില്ല. ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന സൂചനയും ട്രംപ് നൽകി. വ്യാപാര ഇടപാടുകളിൽ കൂടുതൽ ശക്തവും വ്യക്തവുമായ നടപടിയുണ്ടാകും.
ചൈനീസ് ഉത്പന്നങ്ങൾക്ക് കൂടുതൽ ഉയർന്ന നികുതി ചുമത്തുമെന്ന സൂചനയാണ് ട്രംപ് നൽകിയത്. ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ഏറെക്കാലമായി നിലനിൽക്കുന്ന വ്യാപാര സംഘർഷം കൊവിഡിനെ തുടർന്ന് മൂർച്ഛിക്കുകയാണ്.
കൊവിഡിന് കാരണം ചൈനയാണെന്ന് മുമ്പും ട്രംപ് ആരോപിച്ചിരുന്നു. കൊറോണ വൈറസിനെ ട്രംപ് ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !