ജിദ്ദ : പാസ്പോർട്ട് സംബന്ധമായ അത്യാവശ്യ സേവനങ്ങൾക്ക് ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിൽ സൗകര്യം ഒരുക്കിയതായി കോൺസുലേറ്റ് അറിയിച്ചു. അനുമതിയില്ലാത്തതിനെ തുടർന്ന് കോണ്സുലേറ്റിന് കീഴിൽ വിവിധ നഗരങ്ങളിലുള്ള വിസ, പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അതിനാലാണ് അത്യാവശ്യ സേവനങ്ങൾ കോൺസുലേറ്റിൽ നിന്നും നൽകാൻ തീരുമാനിച്ചത്.
മെയ് അഞ്ച് മുതൽ വെള്ളി, ശനി ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു മണി വരെയാണ് സേവനങ്ങൾ ലഭിക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്താണ് സേവനം ഉപയോഗപ്പെടുത്തേണ്ടതെന്ന് കോൺസുലേറ്റ് അറിയിച്ചു. [email protected] എന്ന മെയിലിലോ മെയ് നാല് മുതൽ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ കോൺസുലേറ്റിന്റെ 920006139 എന്ന നമ്പറിൽ വിളിച്ചോ ആണ് രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കേണ്ടത്. നിലവിലെ പാസ്പോർട്ട് കാലാവധി തീർന്നവർക്കും ജൂൺ 30 നു മുമ്പായി കാലാവധി തീരുന്നവർക്കുമായിരിക്കും അപേക്ഷകളിൽ മുൻഗണന.
രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന സമയത്ത് മാത്രമാണ് കോൺസുലേറ്റിൽ എത്തിച്ചേരേണ്ടത്. രജിസ്റ്റർ ചെയ്യാതെ ആർക്കും കോണ്സുലേറ്റിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കോൺസുലേറ്റിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും നിർദേശമുണ്ട്. വൈറസ് വ്യാപനം തടയാൻ സഊദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്ന മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടായിരിക്കും സേവനങ്ങൾ നൽകുക.
മറ്റു സേവനങ്ങൾ ആവശ്യമുള്ളവർ തങ്ങളുടെ വിവരങ്ങൾ ആവശ്യമായ രേഖകൾ സഹിതം [email protected] എന്ന ഈമെയിലിലേക്കു അയക്കണമെന്നും കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !