പാചക വാതക വില കുറഞ്ഞു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. ഗാർഹിക സിലണ്ടറുകളുടെ വിലയിൽ 62 രൂപ 50 പൈസയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസയുമാണ് കുറവ്. കഴിഞ്ഞ രണ്ട് മാസമായി പാചക വാതകത്തിന്റെ വില കുറഞ്ഞു വരികയാണ്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഇടിഞ്ഞതാണ് പാചകവാതക വിലയിലും കുറവു വരാൻ കാരണം.
ഗാർഹിക സിലണ്ടറുകളുടെ ഇന്നത്തെ വില 734 രൂപയും വാണിജ്യ സിലണ്ടറുകളുടെ വില 1274 രൂപയുമാണ്. രാജ്യാന്തര വിപണിയിലും ഇന്ത്യൻ വിപണിയിലും ഉണ്ടായ കുറവാണ് പാചകവാതക സിലണ്ടറിന്റെ വില കുറയാൻ കാരണം. കഴിഞ്ഞ മാസം ആദ്യം സബ്‌സിഡിയില്ലാത്ത സിലണ്ടറുകൾക്ക് 50 രൂപയിലധികം കുറവ് രേഖപ്പെടുത്തിയിരുന്നു.
ഫെബ്രുവരിയിൽ ഗാർഹിക സിലണ്ടറുകളുടെ വിലയിൽ 146 രൂപ വർധിപ്പിച്ചത് ഉപഭോക്താക്കൾക്ക് കടുത്ത തിരിച്ചടിയായിരുന്നു. എന്നാൽ, കൂടിയ വില സബ്‌സിഡിയായി ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തുമെന്ന് പറഞ്ഞത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !